Wednesday, April 13, 2011

പാളയന്‍ കോടന്‍ പഴത്തില്‍ നിന്നും ഒരു WINE

നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ഒരു പഴമാണ് പാളയം തോടന്‍ പഴം ...

ഈ പഴത്തില്‍ നിന്നും രസകരമായ വൈന്‍ ഉണ്ടാക്കുനതെങ്ങനെ എന്ന് നോക്കാം ....

Banana based wine has a good flavour and it is a healthy beverage. Wine is a highly value added product from fruits like banana wine.

Ingredients
01. Banana fruit (Palayam thodan) - 10
02. Sugar - 750 Gms
03. Yeast -1 tspn (take it in a small bowl and dilute in mild hot water)
04. Boiled and cooled water – 2 bottles (750 ml each)
Preparation
01. Mix well palayam thodan with sugar, yeast and water and shift the mix into a big clay pot (bharani ) and cover its mouth.
02. Open it and stir well in the first ten days.
03. Then shift into bottles filtered.
04. Keep in that stage for two or three months before use.

Friday, February 4, 2011

കൃഷിഭവന്‍

കൃഷിയെ പ്രോത്സാഹിപ്പിക്കാനും, ജനങ്ങളില്‍ കാര്‍ഷികമനസ്ഥിതി ഉണ്ടാക്കിയെടുക്കാനുമായി നമ്മുടെ കൃഷിവകുപ്പ്‌ വളരെയധികം നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അധികം ആളുകളിലേക്ക് കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ എത്തിച്ചേരുന്നുണ്ടോ എന്ന കാര്യം സംശയമാണ്.. കഴിഞ്ഞ ദിവസം ഒരു സുഹൃത്തില്‍ നിന്നും ലഭിച്ച അറിവാണ് കൃഷിഭവനില്‍ നിന്ന് അടുക്കളത്തോട്ട നിര്‍മ്മാണത്തിനാവശ്യമായ പച്ചക്കറി വിത്തുകള്‍ സൌജന്യമായി നല്‍കുന്നു എന്ന്.. ടെറസ്സില്‍ ചെറിയ രീതിയില്‍ ഒരു തോട്ടം ഉണ്ടാക്കി അവിടെ പാകുവാന്‍ ആവശ്യമായ വിത്തുകള്‍ വില കൊടുത്ത് വാങ്ങി വളര്‍ത്തിയ ഒരു പരിചയമുണ്ടായിരുന്നത് കൊണ്ട് സൌജന്യമായി കിട്ടുന്ന വിത്ത്‌ വാങ്ങാന്‍ പോവുന്നതിനെക്കുറിച്ച് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല..

അവര്‍ ആവശ്യപ്പെട്ടിരുന്നത് പ്രകാരം കരമടച്ച രശീതും തിരിച്ചറിയല്‍ കാര്‍ഡുമായി കൃഷിഭവനില്‍ ചെന്ന് സൌജന്യമായി വിത്തുകള്‍ കൈപ്പറ്റി.. :) അവ എങ്ങനെ നടണം, എങ്ങനെ പരിപാലിക്കണം എന്നിങ്ങനെയുള്ള ചെറിയ ഒരു ക്ലാസും, എപ്പോള്‍ വേണമെങ്കിലും കൃഷിയെപ്പറ്റിയുള്ള എന്ത് സഹായങ്ങള്‍ക്കും സമീപിക്കാം എന്ന ഉറപ്പും നല്‍കി.. അതോടൊപ്പം നൂറ്റിയന്പത് രൂപ വിലയുള്ള ഒരു ചാക്ക് (10 കിലോ) വളം വെറും രണ്ടു രൂപയ്ക്ക് തന്നു...


ഇന്റര്‍നെറ്റില്‍ കറങ്ങിനടക്കുന്നതിനും ബസ്സില്‍ ചാറ്റ് ചെയ്യാനും നിങ്ങള്‍ ചിലവഴിക്കുന്ന സമയത്തില്‍ നിന്ന് അല്പം മാറ്റിവയ്ക്കാന്‍ മനസ്സുണ്ടെങ്കില്‍ നല്ലൊരു പച്ചക്കറിത്തോട്ടം നിങ്ങളുടെ തൊടിയിലോ, അടുക്കളമുറ്റത്തോ, ടെറസിലോ നിര്‍മ്മിക്കാം.. താല്പര്യമുള്ളവര്‍ അടുത്തുള്ള കൃഷിഭവന്‍ സന്ദര്‍ശിക്കൂ..

വിര്‍ച്വല്‍ ഫാം വില്ലിയില്‍ നിന്ന് കിട്ടുന്ന സന്തോഷത്തെക്കാള്‍ വളരെയധികമായിരിക്കും നമ്മുടെ വീട്ടില്‍ ഒരുക്കുന്ന യഥാര്‍ത്ഥ "ഫാംവില്ലിയില്‍" നിന്ന് കിട്ടുന്നത്...

Friday, December 17, 2010

ഫസിബൂകില്‍ ഒരു കൃഷി .....

മുടിഞ്ഞ പണി ഉള്ള ഒരു വെള്ളിയാഴ്ച...
പണി എല്ലാം എളുപ്പം തീര്‍ത്തു വൈകുന്നേരത്തെ ട്രെയിനില്‍ നാട്ടില്‍ പോവേണ്ടത് കൊണ്ട് തകര്‍ത്തു പണി ചെയ്യുന്ന (ചെയ്യുന്നതായി അഭിനയിക്കുന്ന) ഞാന്‍... പെട്ടെന്ന് ഫോണ്‍ ചിലച്ചു...നോക്കിയപ്പോള്‍ ചേട്ടായി ആണ്...
"എടാ, നീ എവിടെയാ.. വീട്ടിലാണോ??" ധൃതിയില്‍ ഉള്ള ചോദ്യം...
"അല്ല, ഓഫീസില്‍ എത്തി.... എന്തേ"
"അല്ലാ... രാവിലെ വീട്ടീന്ന് ഇറങ്ങിയപ്പോ കോഴിക്ക് തീറ്റ കൊടുക്കാന്‍ മറന്നു... നീ വീട്ടിലായിരുന്നെങ്കില്‍ ഒന്ന് ലോഗിന്‍ ചെയ്തു കൊടുക്കാന്‍ പറയാന്‍ വിളിച്ചതാ..."
"!!!!..........@$!*&$%#"


എങ്ങനെ ഒക്കെ ആണ് എവിടെതേ കാര്യങ്ങള്‍ ...
സ്വന്തമായി സ്ഥലം ഉണ്ടായിട്ടും , facebook il കൃഷി ചെയ്യേണ്ടി വരുന്ന മനുഷ്യേന്റെ അവസ്ഥ...

വരൂ നമ്മുക്ക് കൃഷി ലീക്ക് ഇറങ്ങാം ...................

Wednesday, December 15, 2010

ഒരു കിലോ തക്കാളി എന്താ വില

"ഒരു കിലോ തക്കാളി എന്താ വില ".
ജീവിതത്തെ പറ്റി എല്ലാം അറിയവുന്നു പറയുന്ന നായകനൂട് അവള്‍ ചോദിക്കുന്നു.
"ഇന്നത്തെ ചിന്ത വിഷയം " എന്നാ സിനിമ യിലെ dialog ആണിത് .

ഇതു വെറും dailog അല്ല..
നമുക്ക് എത്ര പേര്‍ക് അറിയാം ഒരു കിലോ തക്കാളി യുടെ വില..............

കാരണം നമ്മള്‍ തക്കാളി കാണുന്നില്ല .. കാണുന്നത് തക്കാളി കൊണ്ട് ഉണ്ടാക്കിയ കറികള്‍ ആണ് .
അത് കൊണ്ട് തക്കാളി യുടെ വില നമ്മുക്ക് അറിയേണ്ട കാര്യം എല്ലാ....

തക്കാളി , സവാള തുടങ്ങി പച്ചക്കറികളുടെ വില ദിവസവും കൂടി കൂടി വരുന്നു....

നമ്മള്‍ തന്നെ ആനിതുനു ഉത്തരവാദി .........................

ഇതെല്ലാം നമ്മുടെ നാട്ടില്‍ വളരുന്ന പച്ചക്കറികള്‍ തന്നെ..... പക്ഷെ നമ്മള്‍ നാല്‍പതു ശതമാനം പച്ചക്കരിക്കായ്‌ തമിഴ്നാട്‌ ആശ്രയിക്കുന്നു..

കേരളത്തില്‍ ഇനി വരാന്‍ പോകുന്നത് ഭക്ഷ്യ ധരിദ്രം ആണ്...

അത് കൊണ്ട് വരൂ.... നമ്മുക്ക് കൃഷി യിലീക് ഇറങ്ങാം...